Tuesday, 26 March 2024

പട്ടാപ്പകൽ ഒറ്റപ്പാലത്ത് ജ്യുവലറിയിൽ മോഷണം

SHARE

പാലക്കാട് : പട്ടാപ്പകൽ ഒറ്റപ്പാലത്ത് ജ്യുവലറിയിൽ മോഷണം നടത്തി ഇറങ്ങിയോടി ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ്. മോഷണം നടന്നത് ടി.ബി റോഡിലെ പാറയ്ക്കൽ ജ്യുവലറിയിലാണ്. ഇയാൾ ഹെൽമെറ്റ് ധരിച്ച് ജ്യുവലറിക്കകത്തു കയറുകയും സ്വർണമാലയെടുത്ത് ഓടുകയുമായിരുന്നു. 
കവർന്നത് ഒന്നര പവൻ തൂക്കമുള്ള മാലയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രദർശനത്തിന് വെച്ചിരുന്ന മാലകളെടുത്ത് മോഷ്ടാവ് ഓടാൻ ശ്രമിച്ചത്. 

മോഷ്ടാവ് രണ്ടര പവൻ തൂക്കംവരുന്ന മൂന്ന് മാലകളെടുത്ത് ഓടിയെങ്കിലും പോക്കറ്റിൽ ഇടുന്നതിനിടയിൽ രണ്ടെണ്ണം നിലത്തുവീഴുകയും തുടർന്ന് ആളുകൾ കൂടിയതോടെ ഈ മാലകൾ ഉപേക്ഷിച്ച്  സ്കൂട്ടറിൽ കടന്നു കളയുകയും ചെയ്തു. ഇയാൾ സ്കൂട്ടർ ഓടിച്ചുപോയത് പാലക്കാട് - കുളപ്പുള്ളി പാതയിലാണ്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user