വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില അതീവ ഗുരുതരം, 13 പേർ ആശുപത്രിയിൽ. ഫ്‌ളോട്ടിങ് ബ്രിഡ്‌ജ് ശക്തമായ തിരമാലയിൽ ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക് ഉടൻ തന്നെ മാറ്റി. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് കൊണ്ട് പോയത്. കടലിൽ കൂടുതൽ പേർ വീണോയെന്ന് സംശയം നാട്ടുകാർ പറയുന്നു.
കാണാതായവർക്കായുള്ള പുരോഗമിക്കുന്നു. ആളുകളെ തിരമാല ശക്തമായിട്ടും കയറ്റിയതാണ് അപകട കാരണമെന്ന് ലൈഫ് ഗാർഡ് പറഞ്ഞു. നിരവധിപേരെ കാലാവസ്ഥ മോശമായിട്ടും ബ്രിഡ്‌ജിലേക്ക് കടത്തിവിട്ടു. നടത്തിപ്പുകാർ ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചുവെന്ന് ലൈഫ് ഗാർഡ് ശങ്കർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.