തിരുവനന്തപുരം: കല്ലറയില്‍ വീടിന് തീവച്ച ശേഷം ഗൃഹനാഥന് ജീവനൊടുക്കി. കൊച്ചാലുംമൂട് സ്വദേശി നാസറുദീന്‍ ആണ് മരിച്ചത്. ഇയാളും ഭാര്യയുമാണ് ഇവിടെ താമസം. എന്നാല്‍ ഒരാഴ്ചയായി ഭാര്യ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം നടന്നത്. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ ഇവിടെയെത്തിയത്. വീട് കത്തുന്നത് കണ്ട് നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ റബര്‍ പുരയിടത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ