തളിപ്പറമ്പ്: പ്രകൃതിവിരുദ്ധ പീഡനത്തിന് പതിനാറു വയസുകാരനെ ഇരയാക്കിയയാൾക്ക് 113 വര്‍ഷം തടവും 1,75,000 രൂപ പിഴയും. ശിക്ഷിച്ചത് കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ. മഹേഷിനെ (37) ആണ്. ശിക്ഷ വിധിച്ചത് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ആണ്. ഇയാൾ കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിരുന്നു. 2017-18 കാലഘട്ടത്തിലായിരുന്നു ഇത്. ശിക്ഷ വിധിച്ചിരിക്കുന്നത് കുട്ടിയെ പട്ടികകൊണ്ട് അടിച്ചത് ഉള്‍പ്പെടെ ഏഴു വകുപ്പുകളിലായാണ്. പ്രതി പതിനാറുകാരന്റെ ഇരട്ട സഹോദരനെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ പോക്സോ കോടതിയില്‍ അവസാനഘട്ടത്തിലാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക