തൊടുപുഴ: ഭീതി പരത്തി തൊടുപുഴയിലും മുട്ടത്തും പുലിയുടെ സാന്നിധ്യം. കൂടുതൽ പ്രദേശങ്ങളിലേക്കും സ്ഥിരീകരിച്ചത് കരിങ്കുന്നം ഇല്ലിചാരിയില്‍ ഭീതി വിതച്ച പുലിയുടെ സാന്നിധ്യമാണ്. പുലിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ച കാമറയില്‍ പതിയുകയുണ്ടായി. ഇതോടെ അതീവ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികള്‍. വനംവകുപ്പ് ഇല്ലിചാരിയില്‍ പുലിയെ കുടുക്കാനായി കൂട് സ്ഥാപിച്ച് പത്തു ദിവസത്തോളമായിട്ടും പുലി കെണിയിൽ കുടുങ്ങിയിട്ടില്ല. അതിനാൽ, നിലവിൽ പുലിയുടെ സാന്നിധ്യം കൂടുതലായനുഭവപ്പെട്ട തൊടുപുഴ നഗരസഭയിലെ പാറക്കടവ് പൊട്ടന്‍പ്ലാവ് ഭാഗത്തേക്ക് ഈ കൂട് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക