കുണ്ടറ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഓഫീസറെ ആക്രമിച്ച് പരിക്കേൽപ്പിച്ച രണ്ടുപേരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. ആലുംമൂട് ശ്രീവിഹാറിൽ ജയകുമാർ, സുരേഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറ മാമ്പുഴ എൽപി സ്കൂളിൽ തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരത്തോടെയാണ് സംഭവം . തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞതിനാൽ ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകുകയും ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തിരുന്നു. ഈ സമയം ഇരുവരും ബൂത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു. സിപിഒ ബിനിൽ ഇരുവരേയും തടഞ്ഞു. ജയകുമാർ കൈയിലുണ്ടായിരുന്ന താക്കോൽ കൂട്ടം ഉപയോഗിച്ച് ബിനിലിനെ ആക്രമിക്കുകയായിരുന്നു. ബിനിൽ കാഞ്ഞിരകോട് ആശുപത്രിയിൽ ചികിത്സ തേടി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക