Tuesday, 16 April 2024

പത്തനംതിട്ടയിൽ നിന്ന് കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

SHARE


 റാന്നി: പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി. പത്തനംതിട്ട റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെ കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെയാണ് വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ പരാതി ലഭിച്ചു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരുവല്ലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് കുട്ടികൾ വീട്ടിൽ നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user