തിരുവനന്തപുരം: ജില്ലയിലെ വർക്കലയിൽ ഭർത്താവിനും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സ്ത്രീക്ക് ബസിടിച്ച് ദാരുണാന്ത്യം.അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശി പ്രതിഭയാണ് (44) മരിച്ചത്. വർക്കല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. എതിർദിശയിൽ നിന്ന് വന്ന സ്വകാര്യബസാണ് ബൈക്കിൽ ഇടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.. മകളെ റെയിൽവേ സ്റ്റേഷനിൽ ആക്കാൻ ബൈക്കിൽ എത്തിയ മൂന്നംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പ്രതിഭയുടെ ഭർത്താവ് വിജയകുമാർ, മകൾ വിഷ്ണുപ്രിയ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക