Wednesday, 17 April 2024

മ​ധ്യ​വ​യ​സ്ക​യെ കു​ത്തി​ക്കൊ​ലപ്പെടുത്താൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ

SHARE
കോ​ട്ട​യം: മ​ധ്യ​വ​യ​സ്ക​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച അയൽവാസി പി​ടി​യി​ൽ. സംഭവം നടന്നത് കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ലാ​ണ്. അറസ്റ്റിലായത് ഇ​ടു​ക്കി ത​ങ്ക​മ​ണി സ്വ​ദേ​ശിയായ അ​ജോ ജോ​ർ​ജാ​ണ്. അയൽവാസിയെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത് തന്നോട് ചോ​ദി​ക്കാ​തെ ച​ക്ക പ​റി​ക്കാ​ൻ തോ​ട്ടി​യെ​ടു​ത്ത​തി​നാ​ണ്. വീട്ടമ്മയുടെ മകൾ അനുവാദമില്ലാതെ പ്രതിയുടെ വീട്ടിലെത്തി തോട്ടിയെടുക്കുകയും തുടർന്ന് പ്രകോപിതനായ ഇയാൾ  ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user