പത്തനംതിട്ട: പത്തനംതിട്ടയിലും പകൽച്ചൂടിന്റെ കാഠിന്യം ഏറി. ഇന്നലെ ശരാശരി 37 ഡിഗ്രി സെൽഷ്യസായിരുന്നു പകൽതാപനിലയെങ്കിലും മേയ് മൂന്നുവരെ ഇത് 38 ഡിഗ്രി സെൽഷ്യസ് കടന്നേക്കാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, കണ്ണൂര് ജില്ലകളിലും ഇതേ താപനില ആയിരിക്കും. കൊല്ലം ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ പത്തനംതിട്ടയിലും ഇതിനുള്ള സാധ്യതയുണ്ട്. ജില്ലയിൽ മഞ്ഞ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പകൽച്ചൂട് 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്പോഴും കാഠിന്യം അതിലേറെയാണ്. 39-40 ഡിഗ്രി സെൽഷ്യസ് ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്. പകൽച്ചൂടിന്റെ കാഠിന്യം കാരണം തൊഴിൽമേഖലയും പ്രതിസന്ധിയിലായി. പുറംതൊഴിൽ ഏർപ്പെട്ടിരിക്കുന്നവർക്കാണ് ബുദ്ധിമുട്ടുകളേറെയും. ജോലി സമയം ക്രമീകരിച്ചു നൽകാൻ പലയിടത്തും നിർദേശം നൽകിയെങ്കിലും പല മേഖലകൾക്കും ഇതു കഴിയാത്ത സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളിൽ ജോലിക്കു പോകുന്നവരും ബുദ്ധിമുട്ടിലായി. മഴയുണ്ട്, പ്രയോജനമില്ല വേനൽമഴ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്നുണ്ടെങ്കിലും ഇത് ചൂട് വർധിപ്പിക്കുന്നതായാണ് നിഗമനം. രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെയുള്ള സമയത്താണ് ചൂടിന് കാഠിന്യം ഏറെയുള്ളത്. വൈകുന്നേരത്തോടെ അന്തരീക്ഷം മൂടിക്കെട്ടി മഴയ്ക്കുള്ള തയാറെടുപ്പാണ് കാണുന്നത്. എന്നാൽ, മഴ പെയ്യുന്പോഴും അത്യുക്ഷ്ണം അനുഭവപ്പെടുന്നുണ്ട്. ഫാനോ എസിയോ ഇല്ലാതെ മഴയത്തുപോലും ഇരിക്കാൻ ആകുന്നില്ല. മഴയ്ക്കൊപ്പം ഇടിയും മിന്നലും ഉള്ളതിനാൽ വൈദ്യുതി തകരാറും നിത്യസംഭവമായി. ശക്തമായ മഴയും ചില ഭാഗങ്ങളിൽ പെയ്യുന്നുണ്ട്. മഴ മാറുന്പോഴേക്കും അന്തരീക്ഷം വീണ്ടും ഉഷ്ണക്കാറ്റിന്റേതായി മാറുകയാണ്.
അപ്പർകുട്ടനാട്ടിലും അതിഭയങ്കര ചൂട്പാടവും വെള്ളക്കെട്ടും നിറഞ്ഞ അപ്പർകുട്ടനാട്ടിലെ തണുത്ത കാലാവസ്ഥയെല്ലാം മാറി. 35 മുതൽ 39 ഡിഗ്രിവരെയാണ് തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലെ പകൽച്ചൂട്. പകൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. പാടശേഖരങ്ങളിൽ കൊയ്ത്ത് നടക്കുന്നുണ്ടെങ്കിലും രാവിലെ 11നു മുന്പ് ഇത് പൂർത്തീകരിക്കണം. കാൽനടയാത്രികരെ വഴിയിൽ പോലും കാണാനില്ല. ചൂട് കാരണം തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. വിളവെടുപ്പ് പൂർത്തിയായ പാടങ്ങളിൽ നെല്ല് കയറ്റി അയയ്ക്കുന്ന ജോലിയാണ് നടന്നുവരുന്നത്. വൈകുന്നേരങ്ങളിലെ മഴ തടസമാകാതിരിക്കാനായി പുലർച്ചെ തന്നെ ജോലി തുടങ്ങും. ഉച്ചയാകുന്പോഴേക്കും കൊയ്ത നെല്ല് നനയാതെ നീക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ജലനിരപ്പ് താഴ്ന്നു. വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. മഴയ്ക്കൊപ്പം അന്തരീക്ഷ താപനില ഉയർന്നു തന്നെ നിൽക്കുന്നതിനാൽ ഭൂഗർഭജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. നദികളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. സ്രോതസുകൾ വറ്റിവരണ്ടതോടെ ജലവിതരണ പദ്ധതികളും കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളുമെല്ലാം പ്രതിസന്ധിയിലായി. പന്പ, അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ് നന്നേ താഴ്ന്നിരിക്കുകയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക