കൊല്ലം: ആശ്രാമത്ത് ഡിടിപിസിയുടെ ചിൽഡ്രൻസ് പാർക്കിന്റെ പിൻവശം മതിലിനോട് ചേർന്ന് ഉള്ള ഭാഗത്ത് നഗരത്തിലെ ഹോട്ടലുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ദുർഗന്ധം നിറഞ്ഞ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും ലോറികളിൽ കൊണ്ടുവന്ന് ഇറക്കി കണ്ടെയ്നറുകളിൽ കയറ്റി കൊണ്ടുപോകുന്നത് മൂലം പരിസരത്ത് ആകെ ദുർഗന്ധം എന്ന് പരാതി. രാപകൽ ഭേദമന്യേ ദിനംപ്രതി ഇരുപതോളം ലോറികളാണ് മാലിന്യവുമായി എത്തുന്നത്. ചിൽഡ്രൻസ് പാർക്ക് കൂടാതെ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം, ഗവ. ഗസ്റ്റ് ഹൗസ്, അഡ്വഞ്ചർ പാർക്ക് എന്നിവ സ്ഥിതി ചെയ്യുന്നതും ജൈവ വൈവിധ്യ മേഖല ആയതുമായ പ്രദേശത്താണ് ഇത്തരത്തിൽ മാലിന്യം കൈകാര്യം ചെയ്യുന്നത്. ദുർഗന്ധം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചിൽഡ്രൻസ് പാർക്കിൽ എത്തുന്ന സന്ദർശകരും ജീവനക്കാരും ആണ്. ദുർഗന്ധം മൂലം പാർക്ക് സന്ദർശനത്തിന് എത്തിയ കുട്ടികളിൽ ചിലർക്ക് ഛർദിയും പാർക്കിലെ ജീവനക്കാരിൽ ഒരാൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ സംഭവം പോലും ഉണ്ടായിട്ടുണ്ട്.
ഈ വിഷയത്തിൽ ഈ മേഖലയിൽ നിന്നും മാലിന്യം കയറ്റുമതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിടിപിസി അധികൃതർ കോർപറേഷന് ഉടൻ തന്നെ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. മുമ്പ് പീരങ്കി മൈതാനത്തിന് മുന്നിൽ കമ്മീഷണർ ഓഫീസ് ആർഒബി ക്ക് താഴെ ലോറികളിൽ മാലിന്യംകൊണ്ട് വന്ന് ഇതുപോലെ കൈകാര്യം ചെയ്തിരുന്നു. അന്ന് ദേശീയപാതയിൽ കൂടി സഞ്ചരിക്കുന്നവർ മൂക്കുപൊത്തേണ്ട സ്ഥിതി ഉണ്ടായിരുന്നു. തുടർന്ന് പരാതി ആവുകയും അവിടുത്തെ മാലിന്യം കയറ്റി അയക്കൽ അവസാനിപ്പിക്കുകയും ചെയ്തു. ജനസമ്പർക്കം ഇല്ലാത്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾക്കായി കോർപറേഷൻ സ്ഥലം അനുവദിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക