തിരുവനന്തപുരം: പതിനാലുകാരന്‍ വെള്ളറട ചിമ്മണ്ടിക്കുളത്തില്‍ മുങ്ങി മരിച്ചു. ജീവൻ നഷ്ടമായത് കുന്നത്തുകാല്‍ ചാവടി പുളിയറത്തല വിജയന്‍ - കല ദമ്പതികളുടെ മകന്‍ അഭിനവിനാണ്. നാലു സുഹൃത്തുക്കളോടോപ്പം കുളത്തില്‍ കുളിക്കാന്‍ പോയ കുട്ടി കാൽ വഴുതി കുളത്തിൻ്റെ പടിയില്‍നിന്ന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. അഭിനവിൻ്റെ കൂടെയുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കും നീന്തൽ അറിയാത്തതിനെ തുടർന്ന് നാട്ടുകാരെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ ഉടൻ തന്നെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക