Monday, 29 April 2024

തൃശ്ശൂരില്‍ സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ

SHARE

തൃശ്ശൂര്‍: മരിച്ച നിലയിൽ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ കണ്ടെത്തി. മരിച്ചതായി കണ്ടെത്തിയത് താൽക്കാലിക ജീവനക്കാരായ അരവിന്ദാക്ഷന്‍ (70), ആൻറണി (69) എന്നിവരെയാണ്. ഷട്ടറിനു മുന്നില്‍ മരിച്ച നിലയില്‍ ആൻറണിയെ കണ്ടെത്തിയത് രാവിലെ ഏഴ് മണിക്ക് ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ്. ഇയാളുടെ മൃതദഹം കണ്ടെത്തിയത് തലയില്‍ മാരകമായ മുറിവുകളോടെയാണ്. 100 മീറ്റര്‍ അകലെ നീര്‍ച്ചാലില്‍ അരവിന്ദാക്ഷൻ്റെ മൃതദേഹവും തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. ഇരുവർക്കുമിടയിൽ ജോലിസംബന്ധമായി തർക്കം നിലനിന്നിരുന്നതായാണ് സൂചന. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user