Sunday 12 May 2024

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസ്; മൂന്ന് പേര്‍ പിടിയില്‍

SHARE

വൻ തുകയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ 16 കോടിയുടെ കുരുമുളകും അടക്കയുമാണ്  മോഷ്ടിച്ചിരുന്നത്. നവി മുംബെയിലെ കസ്റ്റംസ് വെയർ ഹൗസിലായിരുന്നു മോഷണം. മോഷണത്തിനു പിന്നിൽ വലിയ സംഘമെന്ന് പോലീസ് പറയുന്നു. ഈ സംഘത്തിന്റെ ഭാഗമായിട്ടുള്ള മൂന്ന് പേരാണ് ഇപ്പോള്‍ പിടികിട്ടിയിരിക്കുന്നത്.
കസ്റ്റംസ് തീരുവ അടക്കാതെ  ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈക്കലാക്കാനായിരുന്നു മോഷണം നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പലപ്പോഴായിട്ടാണ് മോഷണം നടന്നത്. വൻ മോഷണ സംഘത്തെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പോലീസ്.
            
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 




SHARE

Author: verified_user