Monday 13 May 2024

മുണ്ടക്കയം പറത്താനത്ത് വൻ ചാരായ വേട്ട, 20 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും കസ്റ്റഡിയിൽ, പ്രതി ഒളിവിൽ

SHARE

മുണ്ടക്കയം :ചാരായം വാറ്റാൻ പാകപ്പെടുത്തിയ 150 ലീറ്റർ കോടയും 20 ലിറ്റർ വാറ്റും പിടികൂടി മുണ്ടക്കയം പറത്താനം ഭാഗത്തു നിന്നും പിടികൂടി
കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മനോജ്‌ ടി ജെയും ടീമും പറത്താനം ജംഗ്ഷനിൽ മഞ്ഞപ്പള്ളി വീട്ടിൽ പോൾ ലോറൻസ് താമസിക്കുന്ന താത്കാലിക ഷെഡിൽ വച്ച് ചാരായവും വാഷും സൂക്ഷിച്ച വിവരം ലഭിച്ചു നടത്തിയ തിരച്ചിലാലാണ് വീട്ടിൽ സൂക്ഷിച്ച നിലയിൽ വാറ്റും, കോടയും കണ്ടെത്തിയത്.
മഞ്ഞപ്പള്ളി വീട്ടിൽ പോൾ മകൻ ലോറൻസ് പോൾ (32 വയസ് )എന്നയാളുടെ പേരിൽ കേസ്‌ എടുത്തു…. ഇദ്ദേഹത്തെ പിടികൂടാൻ സാധിച്ചിട്ടില്ല…അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജീവ്‌ പി വി,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിമോൻ എം റ്റി ,സിവിൽ എക്‌സൈസ് ഓഫീസർ വിശാഖ് കെ വി എന്നിവർ ഉണ്ടായിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user