ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സൈബര്‍ തട്ടിപ്പ് തടഞ്ഞ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അതത് സംസ്ഥാന പൊലീസ് സേനകള്‍ എന്നിവയുമായി സഹകരിച്ച് ടെലികോം സേവനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിച്ച് വരികയാണ്. സൈബര്‍, സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് സഹകരണം. തട്ടിപ്പുകാരുടെ ശൃംഖല തകര്‍ത്ത് ഡിജിറ്റല്‍ ഭീഷണിയില്‍ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് കൂട്ടായ പരിശ്രമമെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു.
കൂട്ടായ പ്രയത്‌നത്തിനിടെയാണ് വിവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് 28,200 ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയത്. 20 ലക്ഷം മൊബൈല്‍ നമ്പറുകളാണ് ഈ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 28,200 ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികോം കമ്പനികളോട് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക