Saturday, 11 May 2024

ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികരായ 2 യുവാക്കൾ മരിച്ചു

SHARE

കൊച്ചി :ദേശീയപാതയിൽ ചക്കരപ്പറമ്പിൽ ഇന്നലെ രാവിലെ കെഎസ്ആർടിസി ബസുകൾക്കിടയിൽപ്പെട്ട ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. ആലുവ കുന്നത്തേരി മുഹമ്മദ് സജാദ് (22), മുട്ടം പരുത്തിക്കാട് റോബിൻ (30) എന്നിവരാണു മരിച്ചത്.  എളംകുളത്ത് പെട്രോൾ പമ്പ് ജീവനക്കാരാണ് ഇരുവരും. ചക്കരപ്പറമ്പിൽ റോഡരികിൽ നിർത്തിയ കെഎസ്ആർടിസി ഓർഡിനറി ബസിനു പിന്നിൽ ദീർഘദൂര സർവീസ് നടത്തുന്ന സ്കാനിയ ബസ് ഇടിക്കുകയായിരുന്നു. ബസുകൾക്കിടയിലാണു യുവാക്കൾ സഞ്ചരിച്ച ബൈക്ക് അകപ്പെട്ടത്. മഴയിൽ റോഡ് നനഞ്ഞുകിടന്നതിനാൽ ബ്രേക്ക് ചെയ്തിട്ടും സ്കാനിയ ബസ് നിയന്ത്രിക്കാൻ ഡ്രൈവർക്കു കഴിയാതിരുന്നതാണ് അപകട കാരണമെന്നു പറയപ്പെടുന്നു. ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു അപകടം. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user