Saturday, 11 May 2024

തളർന്നു കിടക്കുന്ന 75കാരനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു: കേസെടുത്തു

SHARE
കൊച്ചി : ഒരുവശം തളർന്നു കിടക്കുന്ന പിതാവിനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചെന്ന് പരാതി. മകനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ എരൂരിലാണ് സംഭവം. എഴുപത്തഞ്ചുകാരനായ ഷൺമുഖനെയാണ് മകൻ അജിത്തും കുടുംബവും ഉപേക്ഷിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർക്ക് കമ്മിഷൻ നിർദേശം നൽകി. ഷൺമുഖന് ചികിത്സയും പരിചരണവും ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചു.  ഒരു ദിവസം മുഴുവൻ ഷൺമുഖൻ വെള്ളമോ ഭക്ഷണമോ കിട്ടാതെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയാതെയും കിടന്നു. ഒടുവിൽ വീട്ടുടമയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് പുറംലോകം വിവരമറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ടാണ് മകനും കുടുംബവും വീട്ടിൽനിന്നു പോയത് എന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകൽ കഴിഞ്ഞിട്ടും ഇവർ എത്താതിരുന്നതോടെ അയൽവീട്ടുകാർ വീട്ടുടമയെ അറിയിച്ചു. നാട്ടുകാർ ഇതിനിടെ ഭക്ഷണം നൽകുകയും ചെയ്തു. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മകനെ ബന്ധപ്പെട്ടപ്പോൾ താന്‍ വേളാങ്കണ്ണിയിലാണ് എന്നാണ് അറിയിച്ചത്. എന്നാൽ ഇത് അത്ര വിശ്വസനീയമല്ലെന്നു പൊലീസ് പറയുന്നു.  

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user