Sunday 26 May 2024

യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം, ഒളിവിൽ പോയ 40കാരനായ ഭർത്താവ് അറസ്റ്റിൽ

SHARE

കേണിച്ചിറ: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ മാള പുത്തന്‍ചിറ കുപ്പന്‍ ബസാര്‍ സ്വദേശിയായ ലിബു മോന്‍ എന്ന ലിബിന്‍ (40) നെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് വിറകുകൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയില്‍ ഭാര്യ വീട്ടില്‍ വെച്ചാണ് ലിബിന്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാപ്ലശേരിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിങ്ങാലക്കുട പൊലീസിന് കൈമാറി. കേണിച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി. ജി ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ സനല്‍, പ്രിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ലിബിനെ പിടികൂടിയത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user