Thursday, 2 May 2024

കണ്ടക്ടർ ബസിൽനിന്ന് തള്ളിയിട്ട 68-കാരൻ മരിച്ചു

SHARE

തൃശ്ശൂര്‍: സ്വകാര്യബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിടുകയും മർദിക്കുകയും ചെയ്ത 68-കാരന്‍ മരണപ്പെട്ടു. സംഭവമുണ്ടായത് ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്. മരിച്ചത് തൃശ്ശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ്. വ്യാഴാഴ്ചയായിരുന്നു മരണം. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുകയായിരുന്നു. പവിത്രനെ കണ്ടക്ടർ ബസ്സിൽ നിന്ന് തള്ളിയിട്ടത് ഏപ്രില്‍ രണ്ടിനാണ്. വീണതിന് പിന്നാലെയും ഇയാൾ ക്രൂരമർദനം തുടർന്നു. ചില്ലറയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പവിത്രനെ മർദിക്കുകയും ബസ്സിൽ നിന്ന് തള്ളിയിടുകയും ചെയ്തത് തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ശാസ്താ' ബസിലെ കണ്ടക്ടറായ രതീഷാണ്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 






SHARE

Author: verified_user