Wednesday 8 May 2024

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം; സുപ്രീം കോടതി

SHARE

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നതു സംബന്ധിച്ചു കർശന നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഒരു ഉത്പന്നത്തിന്റേയോ സേവനത്തിന്റേയോ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കണ്ടെത്തിയാൽ അതിന്റെ ഭാ​ഗമായ സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നു പരമോന്നത കോടതി വ്യക്തമാക്കി.
പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമില്ലെന്നു ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സെലിബ്രിറ്റികളടക്കമുള്ളവർക്കുണ്ട്. ജനങ്ങൾക്കിടയിൽ ഇത്തരം ആളുകൾക്കുള്ള വിശ്വാസം ദുരുപയോ​ഗം ചെയ്യരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
പതഞ്ജലി പരസ്യ വിവാ​ദ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. ജസ്റ്റിസ് ഹിമ കോഹ്‍ലി, എ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user