Saturday 4 May 2024

കടുത്ത വേനൽചൂട്; വൈക്കത്ത് വെള്ളം ശേഖരിക്കുന്ന ക്യാൻ പൊട്ടിത്തെറിച്ചു

SHARE

വൈക്കം: കനത്ത വേനൽച്ചൂടിനെത്തുടർന്ന് വെള്ളം ശേഖരിക്കുന്ന ക്യാൻ പൊട്ടിത്തെറിച്ചു. വൈക്കം തോട്ടുവക്കം സമീർ നിവാസിൽ സമീർ യൂസഫിന്റെ വീടിന്റെ മുകളിലെത്തെ നിലയിൽ സ്ഥാപിച്ചിരുന്ന 10 വർഷം പഴക്കമുള്ള 600 ലിറ്ററിന്റെ ക്യാൻ ആണ് പൊട്ടിയത്.
വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. വലിയ ശബ്ദംകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ക്യാൻ പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ടത്. കിണറ്റിൽനിന്നുള്ള വെള്ളം ആദ്യം ഈ ക്യാനിൽ എത്തിയ ശേഷമാണ് മറ്റു രണ്ട് വാട്ടർ ടാങ്കുകളിലേക്കും പോകുന്നത്. മൂന്നിലും നിറയെ വെള്ളമുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. വെയിലേറ്റപ്പോൾ, വെള്ളത്തിലുണ്ടായ മർദ്ദവ്യത്യാസവും കാലപ്പഴക്കവുംമൂലമാകാം ഇത് സംഭവിച്ചതെന്ന് ജല അഥോറിറ്റി എൻജിനീയർമാർ പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user