ന്യൂഡല്‍ഹി: തെരുവുനായ പ്രശ്നങ്ങൾ സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കി സുപ്രീംകോടതി. പഴയ ചട്ടങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. 2023-ലെ എ.ബി.സി.(അനിമല്‍ ബെര്‍ത്ത് കണ്ട്രോള്) ചട്ടങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തിലാണിത്. അതോടൊപ്പം എന്തെങ്കിലും പരാതികള്‍ പുതിയ ചട്ടങ്ങളെക്കുറിച്ച് ഉണ്ടെങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാനും കോടതി നിർദേശിക്കുകയുണ്ടായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, കേരള സര്‍ക്കാര്‍ എന്നിവരടക്കം നല്കിയ ഹര്‍ജികൾ പരിഗണിച്ചത് ജസ്റ്റീസ് ജെ.കെ.മഹേശ്വരി, ജസ്റ്റീസ് സഞ്ജയ് കരോള്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക