Thursday 9 May 2024

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 78.69

SHARE

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് ഇത്തവണ ഹയർസെക്കൻഡറി വിജയശതമാനം. ഇത് കഴിഞ്ഞ വർഷം 82.95 ആയിരുന്നു. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം-84.12, ഏറ്റവും കുറഞ്ഞ ജില്ല വയനാട് -72.13 എന്നിങ്ങനെയാണ്. ഇത്തവണ നേരത്തെയാണ് പ്ലസ് ടു ഫലപ്രഖ്യാപനവും. 39,242 പേർ മുഴുവൻ  വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇത്തവണ 4,41,120 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്  2017 കേന്ദ്രങ്ങളിലായി 4,15,044 ഒന്നാം വർഷ വിദ്യാർത്ഥികളും, 4,44,097 രണ്ടാം വർഷ വിദ്യാർത്ഥികളുമാണ്. 27,770 വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളും, 29,337 രണ്ടാം വർഷം വിദ്യാർത്ഥികളും 389 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതി. നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാകും. 105 വിദ്യാർത്ഥികൾ ഫുൾമാർക്ക് നേടി. 63 സ്കൂളുകൾക്ക് സമ്പൂർണ വിജയം. ജൂൺ 12 മുതൽ 20 വരെ പ്ലസ് ടു സേ പരീക്ഷകൾ നടക്കും. 




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user