Friday, 31 May 2024

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ്: ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

SHARE

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ആദ്യ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കരമന തളിയല്‍ ശിവക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന നാലാഞ്ചിറ വിവേകാന്ദ നഗര്‍ ഐശ്വര്യയില്‍ രമണി അമ്മ മകന്‍ മനോജ് എന്നിവരുടെ പരാതിയില്‍ എടുത്ത കേസിലാണ് ആദ്യ കുറ്റപത്രം.
ഇരുവരില്‍ നിന്നുമായി 21,29,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസില്‍ 21 പ്രതികളാണ് ഉളളത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, വഞ്ചനാ കുറ്റം, വ്യാജ രേഖ ചമക്കല്‍, വ്യാജ രേഖ അസലായി ഉപയോഗിക്കല്‍, കുറ്റകരമായ ഗൂഢാലോചന, ഇവയ്ക്ക് പുറമെ ബഡ്‌സ് ആക്റ്റ് പ്രകാരമുളള കുറ്റങ്ങളും സഹകരണ നിയമപ്രകാരമുളള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 1076 എഫ്ഐആറുകളാണ് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുളളത്. പ്രതികള്‍ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ എടുത്ത് തങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ വസ്‌തുക്കളും വാഹനങ്ങളും വാങ്ങി നിക്ഷേപകര്‍ക്ക് നിക്ഷേപം മടക്കി നല്‍കാതെ കബളിപ്പിച്ചു എന്നാണ് കേസ്. സംഘത്തില്‍ 260.18 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നത്.
പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുളളതും ഉദ്ദേശം 200 കോടി രൂപ മതിപ്പ് വിലയുളളതുമായ 328 വസ്‌തുക്കളുടെ ആധാരം ബഡ്‌സ് നിയമപ്രകാരമുളള കോംപിറ്റേറ്റീവ് അതോറിറ്റിക്ക് ക്രൈം ബ്രാഞ്ച് കൈമാറിയിട്ടുണ്ട്. ഇതില്‍ കൊല്ലത്തുളള 32 വസ്‌തുക്കളും തിരുവനന്തപുരത്തുളള 25 വസ്‌തുക്കളും ഇതിനകം കളക്‌ടര്‍മാര്‍ ബഡ്‌സ് നിയമപ്രകാരം ഏറ്റെടുത്തിരുന്നു.
ആർ ഗോപിനാഥ്, പ്രദീപ് കുമാർ, രാജീവ്, സോഫിയാമ്മ തോമസ്, മായ എസ് എസ്, പി ആർ.മൂർത്തി, പ്രസാദ് രാജ്, മനോജ് കൃഷ്‌ണൻ, അനിൽ കുമാർ, മിനിമോൾ, ഷീജാ കുമാരി, അവനിന്ദ്രനാഥൻ, മനു, ലളിതാംബിക, വസന്തകുമാരി, ലാവണ്യ, ഹരീന്ദ്രനാഥൻ സുനിതകുമാരി, ശാന്തകുമാരി, മണികണ്‌ഠൻ, വിജയകുമാരി എന്നിവരാണ് കേസിലെ പ്രതികൾ.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.