Monday 13 May 2024

ജൂനിയര്‍ ബാസ്‌കറ്റ്‌: കേരളം ക്വാര്‍ട്ടറില്‍

SHARE

ഇന്‍ഡോര്‍: മധ്യപ്രദേശിലെ എമറാള്‍ഡ്‌ ഹൈറ്റ്‌സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന 74-ാമത്‌ ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പന്‍്യഷിപ്പില്‍ കേരളം പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം മഹാരാഷ്‌ട്രയെ (81-78) തോല്‍പ്പിച്ചു. 
മധ്യപ്രദേശിനെയാണു ക്വാര്‍ട്ടറില്‍ നേരിടുക. കേരളത്തിനു വേണ്ടി അശ്വിന്‍ കൃഷ്‌ണ 24 പോയിന്റുമായി  ടോപ്‌ സ്‌കോററായി. വനിതകളില്‍ ഛത്തീസ്‌ഗഡിനെ (81-76) തോല്‍പിച്ച്‌ കേരളം 11-ാം സ്‌ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌തു. 
ഇന്നലെ നടന്ന പുരുഷ വിഭാഗം ക്വാര്‍ട്ടറുകളില്‍ ചണ്ഡീഗഡ്‌ തമിഴ്‌നാടിനെയും രാജസ്‌ഥാന്‍ പഞ്ചാബിനെയും ഉത്തര്‍ പ്രദേശ്‌ ഹരിയാനയെയും തോല്‍പ്പിച്ചു. വനിതകളുടെ ക്വാര്‍ട്ടറുകളില്‍ പഞ്ചാബ്‌ തമിഴ്‌നാടിനെയും കര്‍ണാടക ഗുജറാത്തിനെയും മധ്യപ്രദേശ്‌ ഹരിയാനയെയും തോല്‍പ്പിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user