മറയൂര്‍: മറയൂരില്‍നിന്ന് നിരവധി തവണ ചന്ദനം കടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിലായി.
മലപ്പുറം ഏറനാട് പൂക്കോട്ടുര്‍ മൊട്ടത്തു കരിമ്പില്‍ എ. ഹനീഫ(50)യെയാണ് കാന്തല്ലൂര്‍ റെയ്‌ഞ്ച് ഓഫിസര്‍ റ്റി. രഘുലാലിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തുനിന്ന് പിടികൂടിയത്. 2023 ഡിസംബര്‍ 21 ന് കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 60 കിലോ ചന്ദനവുമായി രണ്ടുപേരെ അടിമാലിയില്‍ വച്ച് അടിമാലി ട്രാഫിക് പോലീസ് പിടികൂടിയിരുന്നു. മലപ്പുറം പട്ടരുക്കടവ് പാണക്കാട് സ്വദേശികളായ പെരിയാങ്കല്‍ വീട്ടില്‍ പി.റിയാസ് (28), തീയാന്‍ വീട്ടില്‍ മുഹമ്മദ് മുബസിര്‍ (25) എന്നിവരെയും ചന്ദനം കടത്തുവാന്‍ ഉപയോഗിച്ച കാറും പോലീസ് സംഘം കാന്തല്ലൂര്‍ റെയ്‌ഞ്ച് ഓഫീസര്‍ക്ക് കൈമാറി. ഇവരെ ചോദ്യം ചെയ്‌തതില്‍ ഇവര്‍ക്ക് ചന്ദനം നല്‍കിയ മറയൂര്‍ സ്വദേശികളായ കെ.കറുപ്പുസ്വാമി (27), രാജാ (28), രാജേഷ്, എന്നിവരെ പിടികൂടി. ഇവരില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടി സ്‌ഥാനത്തിലാണ് ഹനീഫയെ പിടികൂടിയത്. പിടിയിലായ ഹനീഫ മുന്‍പ് നിരവധി തവണ മറയൂരില്‍നിന്നും ചന്ദനം വാങ്ങി കടത്തിയതായി മൊഴി നല്‍കി. ഇവിടെ നിന്നും ചന്ദനം വില കൊടുത്തു വാങ്ങുന്നത് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ്.
കാന്തല്ലൂര്‍, മൂന്നാര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ചന്ദനം എത്തിച്ചു നല്‌കിയവരുമുണ്ടെന്ന് ഹനീഫ മൊഴി നല്‌കിയതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കാന്തല്ലൂര്‍ റെയ്‌ഞ്ച് ഓഫീസര്‍ റ്റി.രഘു ലാല്‍, ഡപ്യൂട്ടി റെയ്‌ഞ്ചര്‍ കെ.സനില്‍, എസ്.എഫ്.ഒമാരായ വി.ജെ. രാധാകൃഷ്‌ണന്‍, എം.എം.ഷൈറജ്, ബി.എഫ്.ഒമാരായ കെ.ഐ. റമീസ്, സി.എച്ച്.മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. പ്രതിയെ ഞായറാഴ്‌ച ദേവികുളം കോടതിയില്‍ ഹാജരാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക