ഗുജറാത്തില്‍ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്താൻ ശ്രമിച്ച സംഭവത്തിൽ സ്കൂൾ അധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലെ സ്‌കൂൾ അധ്യാപികയ്‌ക്കെതിരെയും മറ്റ് രണ്ട് പേർക്കെതിരെയുമാണ് കേസ്. 10 ലക്ഷം രൂപ നൽകിയാൽ ഉത്തരമെഴുതാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയ സംഭവത്തിലാണ് കേസ്. ഞായറാഴ്ച നടന്ന നീറ്റ്-യുജി പരീക്ഷയുടെ കേന്ദ്രമായി നിയോഗിക്കപ്പെട്ട ഗോധ്ര സ്‌കൂളിൽ ചിലർ ക്രമക്കേട് നടത്തിയതായി ജില്ലാ കലക്ടർക്ക് സൂചന ലഭിച്ചതിനെ തുടർന്നുളള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പരീക്ഷാകേന്ദ്രത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ഭൗതിക ശാസ്ത്ര അധ്യാപകനായ തുഷാർ ഭട്ട്, പരശുറാം റോയ്, ആരിഫ് വോറ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഒരു വിദ്യാർഥിയെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അഡ്വാൻസായി ആരിഫ് വോറ നൽകിയ 7 ലക്ഷം രൂപ ഭട്ടിൻ്റെ കാറിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പണം നൽകിയ വിദ്യാർഥികളോട് അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതരുതെന്നും പരീക്ഷ കഴിഞ്ഞ് പേപ്പറുകൾ ശേഖരിച്ചുകഴിഞ്ഞാൽ തങ്ങൾ ഉത്തരമെഴുതാമെന്നുമായിരുന്നു പ്രതികളുടെ വാഗ്ദാനം. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, 16 ഉദ്യോഗാർത്ഥികളുടെ പേരുകളും റോൾ നമ്പറുകളും പരീക്ഷാ കേന്ദ്രങ്ങളും അടങ്ങിയ ലിസ്റ്റ് കണ്ടെടുത്തു. ഈ വിവരം ഇയാൾ മറ്റൊരു പ്രതിക്ക് വാട്സ് ആപ് വഴി അയച്ചതായും കണ്ടെത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കിരിത് പട്ടേൽ ആറ് പേരുടെ ചോദ്യപേപ്പറുകളിൽ ഉത്തരമെഴുതാൻ 10 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്തത് ഇയാൾ സമ്മതിച്ചതായി പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക