ന്യൂഡൽഹി: എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസിലെ ഇക്കോണമി വിഭാഗത്തിൽ സൗജന്യ ക്യാബിൻ ബാഗേജിന്റെ ഭാരം വിമാനക്കന്പനി പുനർനിർണയിച്ചു. ഇനിമുതൽ ഇക്കണോമി ക്ലാസിൽ 15 കിലോ ചെക്ക് ഇൻ ബാഗേജ് മാത്രമേ അനുവദിക്കൂ. നേരത്തെ ഇത് 20 കിലോ ആയിരുന്നു. എന്നാൽ, “ഇക്കണോമി ഫ്ലെക്സി’’നു കീഴിൽ യാത്ര ചെയ്യുന്നവർക്ക് 25 കിലോ വരെ സൗജന്യമായി കൊണ്ടുപോകാൻ സാധിക്കും. കേന്ദ്രസർക്കാർ ഉടമസ്ഥതയിലായിരുന്നപ്പോൾ 25 കിലോ ബാഗേജ് വിമാനത്തിൽ അനുവദിച്ചിരുന്നു എന്നാൽ കന്പനിയുടെ ഉടമസ്ഥത ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം കഴിഞ്ഞവർഷം ഇത് 20 കിലോയായി കുറച്ചിരുന്നു.
ഇന്ത്യയിൽ ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങളിലും 15 കിലോയാണു നിലവിൽ ബാഗേജ് അനുവദിച്ചിരിക്കുന്നത്. കുറഞ്ഞത് 15 കിലോ ചെക്ക് ഇൻ ബാഗേജ് അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് അനുശാസിക്കുന്നുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക