Thursday 30 May 2024

ബംപറടിച്ച വിശ്വംഭരന്‍റെ പദ്ധതികളിങ്ങനെ; പുതിയ വീട്, ആരുടേയും കാലു പിടിക്കാതൊരു ജീവിതവും

SHARE

ആലപ്പുഴ: സംസ്ഥാനം കാത്തിരുന്ന 12 കോടിയുടെ വിഷു ബംപര്‍ ഭാഗ്യശാലി ആലപ്പുഴയില്‍. പഴവീട് സ്വദേശി വിശ്വംഭരനാണ് ഇത്തവണ വിഷു ബംപര്‍ അടിച്ചത്. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൈവന്നത് മഹാഭാഗ്യമെന്നും മരിക്കുംവരെ ആരുടേയും കാലുപിടിക്കാൻ പോകേണ്ടല്ലോ എന്നും ലോട്ടറിയടിച്ചതിന് പിന്നാലെ സിആര്‍പിഎഫ് വിമുക്തഭടനായ വിശ്വംഭരൻ മാധ്യമങ്ങളോട് പറഞ്ഞു.
ലഭിക്കുന്ന പണം കൊണ്ട് ഒരു വീട് വയ്‌ക്കണമെന്നും മറ്റ് പദ്ധതികളൊന്നും ആസൂത്രണം ചെയ്‌തിട്ടില്ലെന്നും വിശ്വംഭരന്‍ വ്യക്തമാക്കി. മാസത്തിൽ പത്ത് ഇരുപത് ലോട്ടറിയെടുക്കും. ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാർത്ത കണ്ടിരുന്നു. അപ്പോഴാണ് നോക്കിയത്. നോക്കിയപ്പോൾ അടിച്ചെന്ന് കണ്ടെന്നും വിശ്വംഭരൻ പറഞ്ഞു.
ലോട്ടറി അടിച്ച കാര്യം ഇന്നലെ (മെയ്‌ 29) രാത്രിയാണ് അറിഞ്ഞത്. ഇന്നലെ രാത്രി സമാധാനമായുറങ്ങി. ഇനി അതിന് സാധിക്കുമോയെന്ന് അറിയില്ലെന്നും വിശ്വംഭരൻ തെല്ല് ആശങ്കയോടെ പറഞ്ഞു.
സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ് വിശ്വംഭരന്‍. അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബംപർ അടിച്ച സമയത്ത് അദ്ദേഹത്തിന്‍റെ കൈയിൽ ഉണ്ടായിരുന്നത്. സിആർപിഎഫ് വിമുക്തഭടനായ വിശ്വംഭരൻ നിലവിൽ സെക്യൂരിറ്റിയായി ജോലിചെയ്യുകയാണ്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user