Tuesday 21 May 2024

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

SHARE

അഹമ്മദാബാദ്: നാല് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. നാലുപേരും ശ്രീലങ്കന്‍ സ്വദേശികളാണ്. ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയ ഭീകരരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ് ) ആണ് പിടികൂടിയത്. കൊളംബോയില്‍ നിന്നും ചെന്നൈയിലെത്തി. അവിടെ നിന്നാണ് ഇവര്‍ അഹമ്മദാബാദിലെത്തിയത്. പ്രധാനമായും ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഹമ്മദാബാദിലെത്തിയ ഭീകരസംഘം പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടെയാണ് എടിഎസിന്റെ പിടിയിലാകുന്നത്. ഇവരില്‍ നിന്നും ഏതാനും പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ 600 കോടിയിലേറെ വില വരുന്ന 86 കിലോഗ്രാം മയക്കുമരുന്നുമായി 14 പാക് സ്വദേശികളെ ഗുജറാത്ത് എടിഎസും എന്‍സിബിയും ചേര്‍ന്ന് പിടികൂടിയിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user