Thursday 30 May 2024

വഴി തർക്കം, ഒരാൾക്ക് വെട്ടേറ്റു

SHARE



പാലക്കാട്:
അട്ടപ്പാടിയിൽ വഴി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. മേലെ സമ്പാർക്കോട് ഊരിലെ ഭഗവതിയുടെ (55) വലതുകൈക്കാണ് വെട്ടേറ്റത്. സമ്പാർക്കോട് ഊരു നിവാസികൾക്കായി നിർമ്മിച്ച പൊതുശ്മശാനത്തിലേക്കുള്ള വഴിയെ സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഇന്ന് വൈകുന്നേരം വിഷയത്തെ ചൊല്ലി സിപിഐ ബ്രാഞ്ച് സെക്രട്ടറി നഞ്ചപ്പനും ഭാര്യ അനിതയും, കോൺഗ്രസ് നേതാവ് മണികണ്ഠനും അമ്മ ഭഗവതിയും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് ഭഗവതിക്ക് വെട്ടേറ്റത്. നഞ്ചപ്പനാണ് ഭഗവതിയെ വെട്ടിയതെന്ന് മണികണ്ഠൻ പറയുന്നു. എന്നാൽ, താൻ വെട്ടിയിട്ടില്ലെന്നും ഭഗവതിയുടെ മകനായ മണികണ്ഠൻ തങ്ങളെ വെട്ടാൻ വന്നപ്പോൾ അവരുടെ അമ്മ കൈ വെച്ച് തടഞ്ഞപ്പോൾ ഏറ്റ വെട്ടാണെന്നും നഞ്ചപ്പൻ പറയുന്നു. ഇരു കൂട്ടരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user