Thursday 30 May 2024

വട്ടവടയില്‍ ചെന്നായകളുടെ ആക്രമണത്തില്‍ 40-ആടുകള്‍ ചത്തു

SHARE

ഇടുക്കി: വട്ടവടയിൽ കാട്ട്നായ ആക്രമണത്തിൽ ആടുകൾ ചത്തു. ചിലന്തിയാർ സ്വദേശി കനകരാജിന്റെ 42 ആളുകളെയാണ് കാട്ട്നായ കൂട്ടം കൊന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം. മേയാൻ വിട്ട ആട്ടിൻ കൂട്ടത്തെയാണ് കാട്ട്നായകൾ ആക്രമിച്ചു കൊന്നത്. കനകരാജിന്റെ ഏക വരുമാന മാർഗം കൂടിയാണ് ആട് വളർത്തൽ കൃഷി. സംഭവത്തിൽ വനം വകുപ്പ് കൃത്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി. നഷ്ടപരിഹാരം ഉൾപ്പെടെ ഉടൻ നൽകണമെന്നാണ് ആവശ്യം. ആടുകളുടെ പോസ്റ്റുമോർട്ടത്തിനുശേഷം വനം വകുപ്പ് തുടർനടപടികളിലേക്ക് കടക്കും.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user