Thursday 23 May 2024

ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണു; 22 വയസുകാരൻ മരിച്ചു

SHARE

തിരുവനന്തപുരം: പാറശ്ശാലയിൽ ബൈക്ക് നിയന്ത്രണം വിട്ടു  യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തൻകട അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ നന്ദു (22) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പാറശാല, പൊൻവിള റോഡ് വഴി ബൈക്കിൽ വരുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഉടൻ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user