Tuesday 4 June 2024

തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിൽക്കാനായി പറമ്പിൽ കുഴിച്ചിട്ടിരുന്ന അര ലിറ്ററിന്റെ 150 കുപ്പി മദ്യം പിടികൂടി

SHARE

തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരിൽ  വൻ വിദേശ മദ്യവേട്ട. ലോക്സഭാ തെരഞ്ഞെടുപ്പ് റിസൾട്ട്  ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വടക്കാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. 
കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചു പോളിന്‍റെ വീടിനു മുന്നിലുള്ള പറമ്പിൻ ചാക്കിലാക്കി കുഴിച്ചിട്ട  അര ലിറ്ററിന്‍റെ 150 ബോട്ടിൽ മദ്യമാണ് പൊലീസ് പിടികൂടിയത്.  ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വിൽപ്പന നടത്താനും, ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാൽ ഇത് മുൻനിർത്തി അനധികൃത വിപണനം നടത്തുന്നതിനുമായും സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.   നേരത്തേ ന്യൂ ഇയർ ലക്ഷ്യമിട്ട് വിൽക്കാനായി സൂക്ഷിച്ചിരുന്ന മദ്യം ഇയാളിൽ നിന്നും പൊലീസ് പിടി കൂടിയിരുന്നു. എഎസ്ഐമാരായ ഇ. കെ.ഹുസൈനാർ എ എഎസ്ഐ കെ.പി. ശ്രീദേവി, സിനിയർ സിവിൽ പൊലീസ് ഇൻസ്പെക്ടർ ഇ എസ്.സജീവ്, ഷറോൺ, എൻ.ജെ.ജോബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user