Friday, 7 June 2024

പ്രണയം നടിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍

SHARE

പത്തനംതിട്ട: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. എറണാകുളത്ത് ബ്യൂട്ടി പാര്‍ലറിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് അഭിനവ് (19), കൂട്ടാളികളും കോട്ടയം സ്വദേശികളുമായ അനന്തു എസ്. നായര്‍ (22), സച്ചിന്‍ (24), അനീഷ് ടി. ബെന്നി (25) എന്നിവരാണ് അറസ്റ്റിലായത്. കടപ്ര സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.
ഒരു വര്‍ഷം മുമ്പാണ് അഭിനവ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാവ് വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴായി പെണ്‍കുട്ടിയില്‍ നിന്ന് ഇയാള്‍ 10 പവനോളം സ്വര്‍ണവും തട്ടിയെടുത്തു.
ഇന്നലെ (ജൂണ്‍ 5) രാവിലെ മാന്നാറിലേക്ക് പോയ പെണ്‍കുട്ടിയെ അഭിനവിന്‍റെ കൂട്ടാളികള്‍ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. രാത്രിയായിട്ടും കുട്ടി തിരികെയെത്താതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വനവാതുക്കരയിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെയും അഭിനവിനെയും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തുക്കളായ മറ്റ് മൂന്ന് പേരും പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user