Friday, 14 June 2024

കുവൈറ്റിലെ തീപിടിത്തം: 23 മലയാളികളുടെ മരണം സ്ഥിരീകരിച്ച് നോർക്ക

SHARE

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ച് നോർക്ക. 46 ഇന്ത്യക്കാരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ കൂടി തിരിച്ചറിയാനുണ്ട്. ഇതിൽ രണ്ട് പേർ മലയാളികളാണെന്നാണ് സൂചന.
മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചാർട്ടേഡ് വിമാനങ്ങളിലാകും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക. ഏത് വിമാനത്താവളത്തിലേക്കാണ് മൃതദേഹം എത്തുകയെന്നത് തീരുമാനമായിട്ടില്ല. എന്നാല്‍ മൃതദേഹങ്ങളുമായുള്ള പ്രത്യേക വിമാനം കൊച്ചിയിലെത്തിയേക്കുമെന്നും സൂചനകളുണ്ട്.
വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങള്‍ വീടുകളിൽ എത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി നോർക്ക ആംബുലൻസ് സംഘങ്ങള്‍ തയ്യാറാക്കും. നിലവില്‍ മരിച്ച മലയാളികളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് വരികയാണ്. നേപ്പാള്‍, ഫിലിപ്പീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user