തിരുവനന്തപുരം: അക്കാദമിക് കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്‌ചയും (ജൂണ്‍ 29) പ്രവൃത്തിദിനമാണെങ്കിലും അധ്യാപകരുടെ ക്ലസ്‌റ്റർ പരിശീലനം നടക്കുന്നതിനാൽ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകൾക്കാണ് അവധി. അതേസമയം സംസ്ഥാനത്ത് 5 വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്‌ചകളിലെ അധിക പ്രവൃത്തി ദിനം അടുത്ത ആഴ്‌ച മുതൽ ഒഴിവാക്കും.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ സർക്കുലർ പുറത്തിറക്കുമെന്നാണ് സൂചന. 10-ാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്ക് ഇന്ന് (ജൂണ്‍ 22) പ്രവൃത്തിദിവസമാണ്. അധ്യയന ദിനങ്ങൾ 220 ദിവസമാക്കി ഉയർത്തിയതിന്‍റെ ഭാഗമായാണ് ഇന്ന് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്.
ഒന്ന് മുതൽ 5 വരെ ക്ലാസുകളിലെ പഠനം 200 ദിവസമാക്കി കുറയ്ക്കാൻ അധ്യപക സംഘടന യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇത് അനുസരിച്ചുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും. സർക്കുലർ ഇറങ്ങാത്തതിനാലാണ് 5 വരെയുള്ള ക്ലാസുകൾക്ക് ഇന്നും പ്രവൃത്തി ദിനമാക്കിയത്.
യ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.