തിരുവനന്തപുരം: തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതാക്കളുടെയും പ്രവർത്തകരുടെയും ആവേശോജ്വലമായ സ്വീകരണം. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്‌തും തലപ്പാവ് അണിയിച്ചും ബിജെപി പ്രവർത്തകരും നേതാക്കളും സുരേഷ് ഗോപിയെ സ്വീകരിച്ചു.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ, ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങിയവരും സുരേഷ് ഗോപിയെ സ്വീകരിക്കാൻ എത്തി. വിജയിച്ച ബിജെപി എംപിമാരുടെ യോഗം ചേരാനായി നാളെ സുരേഷ് ഗോപി ഡൽഹിയിലേക്ക് പോകും.
നാളെ തൃശ്ശൂരിലേക്ക് പോകാനായി താരം നേരത്തെ തന്നെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ ദേശീയ നേതാവ് പ്രകാശ് ജാവദേക്കര്‍ വീട്ടിലെത്തിയ ശേഷം യാത്ര മാറ്റിവയ്ക്കണമെന്ന് അറിയിച്ചിരുന്നതായി സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് വൈകിട്ട് സ്വീകരണ പരിപാടികൾക്ക് ശേഷം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെ സുരേഷ് ഗോപിയോട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.
യ്യുക