തിരുവനന്തപുരം : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് നോട്ടയ്ക്കും(None of the above) മോശമല്ലാത്ത നേട്ടം. എല്‍ഡിഎഫ് വിജയിച്ച ഏക മണ്ഡലമായ ആലത്തൂരിലാണ് നോട്ട ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത്. വൈകിട്ട് ഏഴു മണി വരെ 12033 വോട്ടുകളാണ് നോട്ടയ്ക്ക് ആലത്തൂരില്‍ ലഭിച്ചത്.
ഏറ്റവും കുറവ് വോട്ടുകള്‍ നേടിയത് വടകരയിലും. 2909 വോട്ടുകളാണ് വടകരയില്‍ നോട്ട നേടിയത്. ആലത്തൂര്‍ കൂടാതെ കോട്ടയം മണ്ഡലത്തിലും നോട്ട പതിനായിരത്തിലധികം വോട്ടുകള്‍ നേടി. വടകരയില്‍ മാത്രമാണ് നോട്ടയ്ക്ക് ഇത്രയും കുറവ് വോട്ട് ലഭിക്കുന്നത്. മറ്റ് മണ്ഡലങ്ങളില്‍ ആറായിരത്തില്‍ കുറയാത്ത വോട്ടും നോട്ട നേടി. ഔദ്യോഗികമായി വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ നോട്ടയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചേക്കാനും സാധ്യതയുണ്ട്.
ലോക്‌സഭാ മണ്ഡലങ്ങളും നോട്ട നേടിയ വോട്ടും -
- തിരുവനന്തപുരം - 6753
- ആറ്റിങ്ങല്‍ - 9791
- കൊല്ലം - 6546
- പത്തനംതിട്ട - 8411
- മാവേലിക്കര - 9883
- ആലപ്പുഴ - 7365
- കോട്ടയം - 11933
- ഇടുക്കി - 9519
- എറണാകുളം - 7758
- ചാലക്കുടി - 8063
- തൃശൂര്‍ - 6072
- ആലത്തൂര്‍ - 12033
- പാലക്കാട് - 8793
- പൊന്നാനി - 6554
- മലപ്പുറം - 6766
- കോഴിക്കോട് - 6316
- വയനാട് - 6999
- വടകര - 2909
- കണ്ണൂര്‍ - 8873
- കാസര്‍ഗോഡ് - 6945
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യ്യുക