വാകക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ നൂറ്റിഅൻപതോളം കറ്റാർവാഴകൾ വിതരണം ചെയ്ത് ഔഷധ സസ്യ വിപ്ലവത്തിനൊരുങ്ങി വാകക്കാട് എൽ.പി.സ്‌കൂൾ. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന ഈ കാലത്ത് ഔഷധ സസ്യങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായാണ് ഔഷധ സസ്യ വിതരണം നടത്തിയത്.
പിടിഎ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ് തൈ വിതരണം ഉദ്ഘാടനം ചെയ്തു. സി. ടെസിൻ ജോർജ് ബോധവത്കരണം നടത്തി. പരിസ്‌ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തുകയും ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക