Saturday, 22 June 2024

സംസ്ഥാന ഇന്‍റർ പോളി കലോത്സവത്തിനിടെ സംഘർഷം

SHARE

 


തൃശൂര്‍: കുന്നംകുളം കിഴുർ പോളിടെക്‌നിക്കിൽ നടക്കുന്ന സംസ്ഥാന ഇന്‍റർ പോളി കലോത്സവത്തിനിടെ സംഘർഷം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഘർഷമുണ്ടായത്.

കോളജ് ഗ്രൗണ്ടിൽ നിന്നും കൂട്ടമായി എത്തിയ വിദ്യാർത്ഥികൾ രണ്ടു ചേരികളായി തിരിഞ്ഞ് കോളേജിനു മുൻപിലെ റോഡിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. സംഘർഷ സമയത്ത് പൊലീസുകാരുടെ എണ്ണം കുറവായിരുന്നു.

വിവരം അറിയിച്ചതിനെത്തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.