തിരുവനന്തപുരം: കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളിലെ ഫീസ് നിശ്ചയിച്ചു. ഇനിമുതൽ ലൈസൻസ് എടുക്കുന്നതിനും ഡ്രൈവിങ് പരിശീലനത്തിനും കുറഞ്ഞ ചെലവിൽ കെഎസ്‌ആർടിസി ഡ്രൈവിങ് സ്‌കൂളുകളെ ആശ്രയിക്കാം. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനം വരെയാണ് ഫീസിൽ വരുന്ന മാറ്റം.
ആദ്യഘട്ടത്തിൽ ആറ് ഡ്രൈവിങ് സ്‌കൂളാണ് ആരംഭിക്കുക. തിരുവനന്തപുരത്ത് ഈ മാസം പ്രവർത്തനം തുടങ്ങുന്ന ഡ്രൈവിങ് സ്‌കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഹെവി ലൈസൻസ്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് തുടങ്ങിയവ എടുക്കുന്നതിനായി 9000 രൂപയാണ് ഫീസ്. 3500 രൂപയാണ് ടുവീലർ ലൈസൻസിന് ഫീസ്. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരേ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. എൽഎംവി, ടുവീലർ ലൈസൻസുകൾക്ക് രണ്ടിനും കൂടി 11,000 രൂപ മതി.
അതേസമയം മികച്ച ഡ്രൈവിങ് പരിശീലനം തന്നെയാകും സ്‌കൂളികളിൽ ഒരുക്കുകയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. തിയറി ക്ലാസുകളും നൽകും. കെഎസ്‌ആർടിസി ജീവനക്കാരെ ഇൻസ്ട്രക്ർമാരായി നിയമിക്കും. റോഡിൽ വാഹനം ഓടിക്കാനും എച്ചും എട്ടും എടുക്കാനും പ്രാപ്‌തമാക്കിയശേഷമാകും ടെസ്റ്റിന് അയക്കുക.
സ്വകാര്യസ്ഥാപനങ്ങളിൽ പലതിലും കൂടിയ നിരക്കാണ് ഈടാക്കുന്നത്. പല ജില്ലകളിലും ഹെവി ലൈസൻസ് എടുക്കാനും പരിശീലനത്തിനും 15,000 രൂപമുതൽ 20,000 രൂപവരെയും എൽഎംവിക്ക് 11,000–15,000 രൂപയും ടുവീലറിന് 6000– 8000 രൂപയും ഈടാക്കുന്നുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക