Tuesday 23 July 2024

വടക്കാഞ്ചേരി പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

SHARE


തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടിത്തം. പമ്പിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ മലിന ജലത്തിനാണ് തീ പിടിച്ചത്. ഇന്ന് (ജൂലൈ 23) രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മലിന ജലത്തിൽ ഇന്ധനം കലർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
പമ്പിന് പുറത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പുറത്തേക്ക് ഒഴുകിയ മലിന ജലത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. തീ പടർന്നതോടെ പമ്പ് ജീവനക്കാർ തീ അണയ്ക്കാനുള്ള ശ്രമം നടത്തി. ടാങ്കുകളിൽ നിന്നുള്ള വാൽവുകളും ഓഫ് ചെയ്‌തു. ഇത് വലിയ അപകടം ഒഴിവാക്കി. ഉടൻ പൊലീസും മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സും സ്ഥലത്തെത്തി.
പൊലീസും അഗ്നിശമന ഉദ്യോഗസ്ഥരും പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തം മൂലം ഷൊർണൂർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user