Tuesday 23 July 2024

പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടയിൽ ഇലവൻ കെവി ലൈനിൽ നിന്ന് ഷോക്കേറ്റു; കരാറുതൊഴിലാളിക്ക് ദാരുണാന്ത്യം

SHARE


കൊല്ലം : കെഎസ്ഇബിയുടെ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടയിൽ ഇലവൻ കെവി ലൈനിൽ നിന്നും ഷോക്കേറ്റ് കരാറുതൊഴിലാളി മരിച്ചു. കൊല്ലം ശക്തികുളങ്ങര കുരിശടി മുക്കിൽ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടമുണ്ടായത്. ജാർഖണ്ഡ് സ്വദേശി സുരേഷ് ആണ് മരിച്ചത്.
പോസ്റ്റ് സ്ഥാപിക്കുന്നതിനായി എല്ലാ ലൈനുകളും ഓഫ് ചെയ്‌തിരുന്നുവെങ്കിലും മറ്റേതോ ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഈ സമയം ഇതു മനസിലാക്കാതെ കോൺക്രീറ്റ് പോസ്റ്റ് ഉയർത്തുകയും ഇലവൻ കെവി ലൈനിൽ പോസ്റ്റ് ചെന്ന് തട്ടുകയും ഉടൻ തന്നെ പോസ്റ്റ് ഉയർത്തിയിരുന്ന നാലുപേർക്കും വൈദ്യുതാഘാതം ഏല്‍ക്കുകയും ആയിരുന്നു.
മറ്റ് മൂന്നുപേരും തെറിച്ചു പോയപ്പോൾ സുരേഷ് പോസ്റ്റിൽ പിടിച്ച നിലയിൽ തന്നെയായിരുന്നു. സുരേഷ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. എല്ലാ ലൈനുകളും ഓഫ് ചെയ്‌തിട്ടും എങ്ങനെയാണ് വൈദ്യുതി എത്തിച്ചേർന്നതെന്ന് പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user