ഇടുക്കി: കാന്തല്ലൂരില്‍ റിസോര്‍ട്ടുകള്‍ക്ക് സമീപം ഇറങ്ങി കാട്ടാനകള്‍. കഴിഞ്ഞ ദിവസം വൈകുന്നേരമാണ്, കാന്തല്ലൂരിലെ റിസോര്‍ട്ടിന് സമീപം കാട്ടാനകള്‍ എത്തിയത്. ഈ സമയം റിസോര്‍ട്ടില്‍ വിനോദ സഞ്ചാരികള്‍ ഉണ്ടായിരുന്നു. റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള കൃഷി ഭൂമിയിലേയ്ക്ക് ഇറങ്ങിയ കാട്ടാനകള്‍ സഞ്ചാരികള്‍ക്ക് നേരെയും പാഞ്ഞടുത്തു.
മേഖലയില്‍ നിരവധി കര്‍ഷകരുടെ ആപ്പിള്‍ അടക്കമുള്ള കൃഷികളും നശിപ്പിച്ചു. നിലവില്‍ ആപ്പിള്‍ വിളവെടുപ്പ് കാലമായതിനാല്‍ വന്‍ നഷ്‌ടമാണ് നേരിട്ടിരിയ്ക്കുന്നത്. ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആനകളെ വന മേഖലയിലേയ്ക്ക് തുരത്തി. ഏതാനും നാളുകളായി കാന്തല്ലൂരില്‍ പതിവായി കാട്ടാനകള്‍ ഇറങ്ങുന്നുണ്ട്. ഇത് കാര്‍ഷിക മേഖലയ്ക്കും പ്രതിസന്ധി സൃഷ്‌ടിയ്ക്കുന്നു. കൃഷി നശിക്കുന്നതിനൊപ്പം, കാര്‍ഷിക ജോലിയ്ക്കായി ഇറങ്ങാന്‍ പോലും സാധിയ്ക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക