Thursday 8 August 2024

പൂപ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

SHARE


ഇടുക്കി: ഒഡിഷയിൽ നിന്നും തമിഴ്‌നാട് വഴി ജില്ലയിലേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പൂപ്പാറയിൽ നിന്നാണ് അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. രാജാക്കാട് സ്വദേശികളായ അഭിജിത്ത് (31) അനീഷ് (49) എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ പ്രധാന കണ്ണിയായ അടിമാലി സ്വദേശി ഷൈമോൻ തോമസ് ഓടിരക്ഷപ്പെട്ടു. ഷൈമോൻ തോമസിനായുള്ള തെരച്ചിൽ എക്‌സൈസ് സംഘം ഊർജിതമാക്കി. അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ശ്രമിച്ച ടോറസ് ലോറിയും കസ്‌റ്റഡിയിൽ എടുത്തു.
മാസങ്ങളായി എക്‌സൈസ് സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് (ഓഗസ്‌റ്റ് 7) രാവിലെ 6 മണിയോടെയാണ് പൂപ്പാറ ചൂണ്ടലിന് സമീപത്ത് നിന്നും കഞ്ചാവുമായി പ്രതികളെ കസ്‌റ്റഡിയിൽ എടുക്കുന്നത്.
ടോറസ് ലോറിയിലെ ക്യാബിനുള്ളിൽ നാല് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ഗ്രാവലുമായി എത്തിയ സ്വകാര്യ വ്യക്‌തിയുടെ KL 69D 3205 എന്ന നമ്പറിലുള്ള ടോറസ് വാഹനമാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ചത്. നിരവധി അതിർത്തി ചെക്ക്പോസ്‌റ്റുകൾ കടന്നാണ് പ്രതികൾ കഞ്ചാവ് കേരളത്തിൽ എത്തിച്ചത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user