തിരുവനന്തപുരം : ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതിയ്‌ക്ക് 65 വർഷം കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്‌ജി ആർ രേഖയാണ് ശിക്ഷ വിദിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.
ആറു വയസുകാരിയെ പീഡിപ്പിക്കാൻ തയ്യാറായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു. ഇത്തരം കടുത്ത ശിക്ഷകൾ നൽകിയാൽ മാത്രമെ സമൂഹത്തിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കു എന്നും ജഡ്‌ജി ചൂണ്ടിക്കാട്ടി. 2023 ഏപ്രിൽ ഏഴ്, 10, 17 തീയതികളിലാണ് കേസിന് ആസ്‌പദമായ സംഭവങ്ങൾ നടന്നത്.
പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവം പുറത്ത് പറഞ്ഞാൽ അടിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്‌തു. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്ക് ഏറ്റിരുന്നു. എന്നാൽ പ്രതിയെ ഭയന്ന് കുട്ടി വീട്ടിൽ പറഞ്ഞില്ല.
കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരിയുടെ നിര്‍ദേശപ്രകാരം കുട്ടിയെ പരിശോധിച്ചപ്പോഴാണ് പരിക്ക് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കുട്ടി പീഡന വിവരം പറയുകയായിരുന്നു. ഉടനെ തന്നെ വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിയിച്ചു. വൈദ്യ പരിശോധനയില്‍ കുട്ടി ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഡോക്‌ടറും സ്ഥിരീകരിച്ചു.
ഒരു മാസത്തിനുള്ളിലാണ് കേസിന്‍റെ വിചാരണ പൂർത്തിയാക്കിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷിങ്കളെ വിസ്‌തരിച്ചു, 25 രേഖകൾ ഹാജരാക്കി. വനിത പൊലീസ് സ്റ്റേഷൻ എസ് ഐ ആശാചന്ദ്രൻ, പേരൂർക്കട സിഐ വി സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക