ഇടുക്കി: വയനാട് ജനതയ്ക്ക് തമിഴ്‌നാടിൻ്റെ കൈത്താങ്ങ്. ഇടുക്കി ജില്ലയുടെ അതിർത്തി ജില്ലയായ തേനി പെരിയകുളത്തെ ഒരു കൂട്ടം യുവാക്കളാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്‌തം നീട്ടുന്നത്. അവശ്യവസ്‌തുക്കൾ അടങ്ങുന്ന ഏഴു ടൺ സാധനങ്ങളാണ് വയനാട്ടിൽ എത്തിച്ചത്.
കുട്ടികൾക്കും മുതിർന്നവർക്കും ധരിക്കുവാനുള്ള വസ്ത്രങ്ങൾ, പച്ചക്കറികൾ, അരി, പലചരക്ക് സാധനങ്ങൾ, എന്നിവയുൾപ്പെടെ ഏഴ് ടൺ സാധനങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് ശേഖരിച്ചത്. തുടർന്ന് യുവാക്കളുടെ നേതൃത്വത്തിൽ തന്നെ ഇവ വയനാട്ടിലേക്ക് എത്തിച്ചു.
സാധനങ്ങളും നാട്ടുകാരിൽ നിന്നും സംഭാവനയായി സ്വീകരിച്ച 35,000 രൂപയും അധികൃതർക്ക് കൈമാറിയതിനൊപ്പം അവിടുത്തെ രക്ഷാപ്രവർത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് യുവാക്കൾ തമിഴ്‌നാട്ടിലേക്ക് മടങ്ങിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക