Friday 16 August 2024

കോട്ടയത്തെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിത്തം; ആളപായമില്ല

SHARE


കോട്ടയം: പാക്കിൽ കവലയിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. വ്യാപാര സമുച്ചയത്തിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല.
ഇന്ന് (ഓഗസ്റ്റ് 15) രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍ നിന്നും തീ ആളി പടരുകയായിരുന്നു. തീപിടിത്തത്തില്‍ കെട്ടിടത്തില്‍ വ്യാപക നാശ നഷ്‌ടമുണ്ടായി. കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവയെല്ലാം അഗ്നിക്കിരയായി.
കെട്ടിടത്തില്‍ തീപിടിച്ചതോടെ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കോട്ടയത്ത് നിന്നും നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user